ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പോരാട്ടത്തില്‍ കന്യാസ്ത്രീക്ക് ഉറച്ച പിന്തുണ കൊടുത്ത വൈദികനാണ് മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഫ്രാങ്കോയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു.
ജലന്ധര്‍ രൂപത സെമിനാരി ഡയറക്ടറായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ ഫ്രാങ്കോയുടെ ഒരു അനുയായിയുടെ കീഴില്‍ ആണ് താസിപ്പിച്ചിരുന്നത്. വൈദികന്റെ വീടിന് നേരെ നേരത്തെ കല്ലേറ് നടക്കുകയും കാറ് തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു. ഇടുക്കിയിലെ ക്വാറിക്കാരന്‍ ബിഷപ്പ് ആനിക്കുഴിയുടെ സഹോദരന്‍ അവിടെ അച്ചനാണ്. അയാള്‍ ഫ്രാങ്കോയുടെ അനുയായിയും ആണ്. അയാളാണ് സഹോദരന്റെ മകനെ വിളിച്ചു മരണവിവരം പറഞ്ഞത്. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം നേടി പുറത്ത് വന്നതിന് പിന്നാലെയാണ് മൊഴി നല്‍കിയ വൈദികന്‍ മരണപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ഇത് കേസിന്റെ ഒരു ഘട്ടത്തില്‍ അന്വേഷണ സംഘത്തിനും തലവേദന സൃഷ്ടിക്കും.