ജലന്ധര്‍ : ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് അധിക സുരക്ഷ ഒരുക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തെ എതിര്‍ത്ത് മിഷണറീസ് ഓഫ് ജീസസ്.
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷയും അധികാരവും തങ്ങള്‍ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയര്‍ ജനറല്‍ പൊലീസ് കത്ത് നല്‍കി.
ജലന്ധര്‍ രൂപതയിലെ വൈദികന്റെ ദുരൂഹ മരണത്തിന്റെ പശ്ചാത്തലത്തിലാണ് മഠത്തിന് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചത്. മഠത്തിലെ മുഴവന്‍ സി.സി.ടി.വികളും പ്രവര്‍ത്തനക്ഷമാക്കണം, പൊലീസിന് ഗാര്‍ഡ് റൂമിനായി മുറി അനുവദിക്കണം, എന്നിങ്ങനെ 13 സുരക്ഷ നിര്‍ദ്ദേശങ്ങളാണ് പൊലീസ് നല്‍കിയത്.
പൊലീസിന്റെ നിര്‍ദ്ദേശങ്ങളില്‍ ചിലത് മഠത്തിലെ സന്യാസിനികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. കന്യാസ്ത്രീക്കും കേസിലെ സാക്ഷികള്‍ക്കും മഠത്തില്‍ സുരക്ഷ ഭീഷണിയുണ്ടെന്ന് പൊലീസ് കരുതുന്നുവെങ്കില്‍ അവരെ സര്‍ക്കാര്‍ ഹോമുകളിലേയ്ക്ക് മാറ്റുന്നതില്‍ തടസമില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
അതേസമയം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.