കൊച്ചി: ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്‍കാന്‍ ഉത്തരവായി. കോട്ടയം വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് ഉത്തരവിട്ടിരിക്കുന്നത്.
സുരക്ഷ ഒരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശവുമുണ്ട്. ഇതിന് നടപടി സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയിലെ ജ്യോതിഭവനിലാണ് സിസ്റ്റര്‍ ലിസി ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍, തിരിച്ച് വിജയവാഡയില്‍ എത്തണമെന്ന് എഫ്.സി.സി. പ്രൊവിന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടെന്ന് സിസ്റ്റര്‍ ലിസി അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.