കള്ളവോട്ട്; യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

kerala hc

കൊച്ചി: കള്ളവോട്ട് തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജികളില്‍ കോടതി പ്രത്യേക സിറ്റിങ് നടത്തും. രണ്ട് തരത്തിലുള്ള ഹര്‍ജികളാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഒരു ഹര്‍ജിക്കാരി. മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ തടയുന്നതിനായി എല്ലാ പോളിങ് ബൂത്തിലും വീഡിയോഗ്രാഫി നിര്‍ബന്ധമാക്കണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് മറ്റൊരു ഹര്‍ജിക്കാര്‍. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവരുണ്ട്. അവര്‍ ഇരു സംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ചെക്ക്പോസ്റ്റുകള്‍ അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യമുണ്ട്. ഹര്‍ജികള്‍ ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക സിറ്റിങ്ങില്‍ ഹര്‍ജികള്‍ കോടതി പരിഗണിക്കും.

Top