ലോകകപ്പ് ആവേശം ഇങ്ങ് അടുത്തിരിക്കെ ബ്രസീല്‍ ക്യാമ്പില്‍ ആശങ്ക. ഞായറാഴ്ച ഓസ്ട്രിയക്കെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം ഫ്രെഡിന് പരിക്കേറ്റതാണ് ടിറ്റെയേയും സംഘത്തേയും ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നത്. കണങ്കാലിനാണ് ഫ്രെഡിന് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെന്നാണ് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ പറഞ്ഞത്.
ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് താരത്തെ വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രഡും കൂടി പരിക്കേറ്റ് പുറത്താവുകയാണെങ്കില്‍ ബ്രസീല്‍ ടീമിന് അത് കനത്ത ആഘാതമാണ് സൃഷ്ടിക്കുക.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറാന്‍ കരാറില്‍ ഒപ്പിട്ട താരമാണ് ഫ്രെഡ്. മധ്യനിരയില്‍ ബ്രസീലിന്റെ ആദ്യ ഇലവനിക് ഫ്രെഡിനെ ടിറ്റെ ഇറക്കാന്‍ സാധ്യത ഇല്ലായെങ്കിലും വിലപിടിപ്പുള്ള താരം തന്നെയാണ് ഫ്രെഡ്. പറ്റിക്ക് ഭേദമാകുമെന്നും ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ തന്നെ ഫ്രെഡ് ടീമിനൊപ്പം ഉണ്ടകുമെന്നുമാണ് ബ്രസീല്‍ ടീം വിശ്വസിക്കുന്നത്. 17ആം തീയതി സ്വിറ്റ്‌സര്‍ലാന്റിനെതിരെയാണ് ബ്രസീലിന്റെ ലോകകപ്പിലെ ആദ്യ മത്സരം.