‘സ്വതന്ത്ര ബലൂചിസ്ഥാൻ’ പോസ്റ്ററുകൾ അമേരിക്കയിൽ പരസ്യം ചെയ്ത് വിമോചന വാദികള്‍

ന്യൂയോര്‍ക്ക് : പാക്കിസ്ഥാന് കൂടുതൽ സമ്മര്‍ദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാൻ പോസ്റ്ററുകൾ യുഎസിൽ പ്രദർശിപ്പിച്ചു ബലൂചിസ്ഥാൻ വിമോചന വാദികള്‍.

നുറോളം ടാക്സി കാറുകളിലും, ബസുകളിലുമാണ് ഇത്തരത്തിൽ പരസ്യങ്ങൾ നൽകിയിരിക്കുന്നത്.

പാക്കിസ്ഥാൻ ഭരണകൂടത്തിന് നേരെ ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുന്നത് വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്.

ഇത്തരത്തിൽ വാഹനങ്ങളിൽ പ്രചാരണം നടത്തുമ്പോൾ ന്യൂയോര്‍ക്ക് നഗരത്തിനപ്പുറത്തേക്കും വാഹനങ്ങൾ പോകുന്നതിനാൽ കൂടുതല്‍ ആളുകളിലേയ്ക്ക് സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആശയം എത്തുകയും ചെയ്യും.

ന്യൂയോര്‍ക്ക് നിവാസികളില്‍ ബലൂചിസ്താനില്‍ പാക്കിസ്ഥാൻ നടത്തുന്ന വംശഹത്യകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രചാരണം ആരംഭിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളിൽ വേള്‍ഡ് ബലുച് ഓര്‍ഗനൈസേഷന്‍ ഇത്തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ പാക്കിസ്ഥാൻ ബ്രിട്ടനേയും സ്വിറ്റ്സര്‍ലണ്ടിനെയും അതൃപ്തി അറിയിച്ചിരുന്നുവെങ്കിലും പരസ്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്നാണ് മറുപടി ലഭിച്ചത്.

Top