സൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷനെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം; പോലീസ് മുന്നറിയിപ്പ്

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നുവെന്ന രീതിയില്‍ ലഭിക്കുന്ന സന്ദേശം വ്യാജമാണ്. വ്യാജമാണെന്നല്ല വ്യാപകമായി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പിന്റെ പുതിയ രീതിയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

വ്യാജ ലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും.

ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Top