ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ. ഇതിനായി ceo.kerala.gov.in ല്‍ ലഭ്യമായ ഫോറം 1 ഡി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം.
പ്രളയബാധിതമേഖലകളില്‍ താലൂക്ക് ഓഫീസിലെത്തി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സാധ്യമാണോ എന്ന് ജില്ലാ കളക്ടര്‍മാരുമായി ആലോചിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെസംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയതായും മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.അവകാശങ്ങള്‍/എതിര്‍പ്പുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ സ്വീകരിക്കും. പേര് വിട്ടുപോയിട്ടുണ്ടെങ്കിലോ, തെറ്റുകള്‍ ഉണ്ടെങ്കിലോ പരാതികള്‍ തഹസില്‍ദാര്‍ക്ക് നല്‍കാം. ഡിസംബര്‍ 10ന് മുമ്പ് അവകാശങ്ങള്‍/എതിര്‍പ്പുകള്‍ തീര്‍പ്പാക്കും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും സമ്മതിനായക പട്ടികയില്‍ പേര് ചേര്‍ക്കാനും, പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനുമാണ് പട്ടിക പുതുക്കല്‍ പ്രക്രിയ നടത്തുന്നത്.
33,416 ആണ് നിലവില്‍ കരട് പട്ടികപ്രകാരം 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയ പുതിയ വോട്ടര്‍മാര്‍. 2019 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരുടെ എണ്ണം 32,759 ആണ്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സമയക്രമം മാറ്റണമെന്ന സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പുതുക്കിയത്.
പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് വിശദീകരിക്കാന്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11.30ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ചേമ്പറില്‍ അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ കൂടുതല്‍ പ്രവാസികളെയും ഭിന്നശേഷിക്കാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും ചേര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ ബുദ്ധിമുട്ടിപ്പിക്കാതെ ബി.എല്‍.ഒമാര്‍ തന്നെ വീടുകള്‍തോറും സന്ദര്‍ശിച്ച് അപേക്ഷകള്‍ പൂരിപ്പിച്ച് വാങ്ങാന്‍ നടപടിയുണ്ടാക്കും. 2616 പേരെ നിലവില്‍ കരട് പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂടുതലായി വോട്ടര്‍പട്ടികയില്‍ കടന്നുവരേണ്ടതുണ്ട്. നിലവില്‍ 18 പേര്‍ മാത്രമാണുള്ളത്. ഇവര്‍ക്കായി താലൂക്ക് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് ഉണ്ട്.
പ്രവാസികളില്‍ പേരില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ഇ.ഒ യുടെ രലീ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ലഭ്യമായ ഫോറം 6 എ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.