വാഗ്ദാനം പാലിച്ച് കെജ്‌രിവാള്‍; ഡല്‍ഹിയില്‍ ഇനി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളാണ് കെജ്‌രിവാള്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. 201 മുതല്‍ 401 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈതുക സര്‍ക്കാര്‍ വഹിക്കും.

ഇന്ന് രാജ്യത്തു തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഡല്‍ഹിയിലാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പുതിയ തീരുമാനം ഊര്‍ജ സംരക്ഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും സൗജന്യ വൈദ്യുതി ലഭിക്കുന്നതില്‍ ആരും ഒന്നും പറയുന്നില്ല. പിന്നെ എന്തുകൊണ്ടു സാധാരണക്കാരന് ഇതായിക്കൂടായെന്നും ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.

Top