ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്‍പതോളം രാജ്യങ്ങള്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു.
കഴിഞ്ഞവര്‍ഷം അവസാനത്തോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ തുടര്‍ യാത്രയ്ക്ക് കാത്തു നില്‍ക്കുന്നവര്‍ക്ക് നാലുദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ പ്രഖ്യാപിച്ചതും രാജ്യത്തേയ്ക്ക് കൂടുതല്‍ വിദേശസഞ്ചാരികള്‍ എത്തുന്നതിന് കാരണമാകുന്നുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2017 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുപ്രകാരം യാത്രക്കാരില്‍ 34 ശതമാനമാണ് വര്‍ധനയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി വ്യക്തമാക്കി. ഏപ്രിലില്‍ അവസാനിക്കുന്ന ഇത്തവണത്തെ കപ്പല്‍ ടൂറിസത്തില്‍ അമ്പതിനായിരത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.