തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ പാസ് തുടരും. ഒരു വീട്ടിലെ ഒരു വാഹനത്തിന് മാത്രം സൗജന്യ പാസ് എന്ന നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ തീരുമാനം മാറ്റിയത്.
ആറുമാസം കൂടുമ്പോള്‍ പാസ് പുതുക്കണം. ഒരു വീട്ടില്‍ ഒരു വാഹനത്തിന് മാത്രമായിരിക്കും സൗജന്യ പാസ് അനുവദിക്കുക എന്ന ടോള്‍ പ്ലാസ അധികൃതരുടെ പുതിയ തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനെതിരെ പ്രതിഷഷേധം ഉയര്‍ന്നതോടെയാണ് എംഎല്‍എ കെ കെ രാമചന്ദ്രന്‍ പാലിയേക്കര ടോള്‍ പ്ലാസ്യ്ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തുകളില്‍ ഉളളവര്‍ക്കാണ് സൗജന്യ പാസ് ലഭിക്കുക.