സ്ത്രീകള്‍ക്ക് സൗജന്യയാത്ര; രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌നേഹ സമ്മാനവുമായി കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് സ്‌നേഹ സമ്മാനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഈ വര്‍ഷം ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹി ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ബസുകളിലാണ് ഒക്ടോബര്‍ 29 മുതല്‍ ഈ സേവനം ലഭ്യമാക്കുക. ക്ലസ്റ്റര്‍ ബസുകളിലും സൗജന്യ സേവനം ലഭിക്കും. രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

Top