പെരിന്തല്‍മണ്ണ: മത വിശ്വാസം ഉപേക്ഷിച്ചതിന് ബന്ധുക്കളില്‍ നിന്ന് വധഭീഷണിയെന്ന് യുവതി. പെരിന്തല്‍മണ്ണ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.
ഡിഗ്രി പഠന കാലത്താണ് മത വിശ്വാസം ഉപേക്ഷിച്ചതെന്ന് യുവതി പറയുന്നു. കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു, അതോടെ അന്യമതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തില്‍ വാര്‍ത്ത വന്നു, ഇനി ഫേസ് ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകള്‍ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു.
അതേ സമയം ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും മകള്‍ക്ക് സ്വന്തമിഷ്ടപ്രകാരം ജീവിക്കാമെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി. സഹോദരങ്ങള്‍ മര്‍ദ്ദിക്കുന്നു എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതിലടക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു, താനാണ് മകള്‍ക്കൊപ്പം പൊലീസ് സ്റ്റേനില്‍ വന്നതെന്നും അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും പിതാവ് പറഞ്ഞു.