തമിഴ്‌നാട്ടില്‍ ഇനിമുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ വാക്‌സിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

സൗജന്യ വാക്‌സിനൊപ്പം പണം നല്‍കിയുള്ള വാക്‌സിന്‍ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി എസ് ആര്‍) ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക.

2.20 കോടി രൂപ സംഭാവന നല്‍കിയതിനു പുറമെ മറ്റു കമ്പനികളും ഫണ്ട് കൈമാറിയിരുന്നു. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തല്‍.

Top