രാജ്യത്തെ ആറായിരത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ- കേന്ദ്ര റെയിൽവേ മന്ത്രി

wifi

ന്യൂഡല്‍ഹി: രാജ്യത്തെ 6000 ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി. ഇന്ത്യയിലുടനീളമുള്ള 6071 റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ വൈ-ഫൈ സേവനങ്ങൾ ലഭ്യമാണ്.

ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂർ സൗജന്യമായും പിന്നീട് ചാർജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുക. ഈ സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതിക്കായി റെയിൽവേ മന്ത്രാലയം പ്രത്യേക ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ 193 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ നൽകുന്നതിന് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് കീഴിൽ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചിട്ടുണ്ട്.

1287 റെയിൽവേ സ്റ്റേഷനുകളിൽ (മിക്കവാറും A1 & A കാറ്റഗറി സ്റ്റേഷനുകൾ) വൈ-ഫൈ സേവനങ്ങൾ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നൽകി വരുന്നുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളിൽ, മൂലധനച്ചെലവില്ലാതെ, വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി CSRചാരിറ്റി പ്രോജക്ടുകൾ എന്നിവക്ക് കീഴിൽ ഈ സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Top