കൊച്ചി:കൊച്ചി മെട്രോ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ യാത്രക്കാര്‍ക്ക് മെട്രോ ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാകും.
അര മണിക്കൂര്‍ സൗജന്യ വൈഫൈ ഉപയോഗം എന്നതാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്. ഉപയോഗിക്കാവുന്ന ഡേറ്റയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന.
ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍.
ഇന്ത്യന്‍ റെയില്‍വെയുടെ റെയില്‍വെ സ്റ്റേഷനുകളിലെ വെയിറ്റിംഗ് റൂമുകളില്‍ റെയില്‍നെറ്റിന്റെ പവര്‍ഫുള്‍ വൈഫൈ സേവനം ലഭ്യമാണ്.എന്നാല്‍, ട്രെയിനുകളില്‍ ഇത്തരം സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഡല്‍ഹി മെട്രോയിലെ ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ വൈഫൈ സംവിധാനം ലഭ്യമായിട്ടുള്ളത്. കൊച്ചി മെട്രോയില്‍ ഇത് നടപ്പാക്കുന്നതോടെ ഇന്ത്യയില്‍ വൈഫൈ സംവിധാനമുള്ള രണ്ടാമത്തെ മെട്രോയാകും കൊച്ചി.