തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ ബാധിച്ച് ഐസോലെഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നു. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് ഐസോലെഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ക്കായി വൈഫൈ കണക്ഷന്‍ ഏര്‍പ്പെടുത്തുന്നത്.
ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ട ചിലരെ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിലേറെയും വിദ്യാര്‍ത്ഥികളാണ്. അടച്ചിട്ട ഐസോലെഷന്‍ വാര്‍ഡില്‍ തുടരുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ സമയം ചിലവഴിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ സംവിധാനം ഒരുക്കുന്നത്.