ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം ; വാര്‍ത്ത സ്ഥിരീകരിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഉഴുന്നാലിന്റെ മോചനവാര്‍ത്ത സ്ഥിരീകരിച്ചത്.

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Capture

ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം ലഭിച്ചത്‌. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയത്.

Top