ലോകത്ത് സ്വാതന്ത്രം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ലോക സ്വാതന്ത്ര്യ സൂചികയില്‍ ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും. രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യ സൂചികയിലാണ് ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തിയത്.

രാജ്യാന്തര നിലവാരത്തില്‍ ജനാധിപത്യ രാജ്യങ്ങളെയും അവിടെ നടക്കുന്ന സംഭവങ്ങളേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് ഫ്രീഡം ഹൗസ്. ടുണീഷ്യക്കാണ് ഈ സൂചികയില്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ സ്‌കോറുള്ളത്. 2019ല്‍ 75 പോയിന്റ് ഉണ്ടായിരുന്നത് 2020ല്‍ 71ആയി കുറഞ്ഞിട്ടുണ്ട്. 2017ല്‍ ഇന്ത്യയുടെ പോയിന്റ് 77 ആയിരുന്നു.

ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, നെതര്‍ലന്‍ഡ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത് ഇന്ത്യക്കാണ്. ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2020 കാറ്റഗറി പ്രകാരം 85 ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയില്‍ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 83-ാം സ്ഥാനത്താണുള്ളത്.

Top