ഫ്രീ ഫയര്‍ ഗെയിമിംഗ് ; 9-ാം ക്ലാസുകാരൻ കളഞ്ഞത് 3 ലക്ഷം രൂപ

കൊച്ചി: എറണാകുളം ആലുവയിൽ ഹൈസ്കൂള്‍ വിദ്യാര്‍ഥി മൊബൈൽ ഗെയിം കളിച്ച് വൻതുക നഷ്ടപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ ഒൻപതാം ക്ലാസുകാരനാണ് അമ്മയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയത്. സംഭവത്തിൽ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി ലഭിച്ചെന്നും പൊലീസ് വിഷയത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഫ്രീ ഫയര്‍ എന്ന ഓൺലൈൻ ഗെയിം കളിച്ചാണ് കുട്ടി പണം നഷ്ടപ്പെടുത്തയതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് അമ്മയാണ് പരാതിയുമായി എത്തിയത്. തുടര്‍ന്ന് വിഷയത്തിൽ അന്വേഷണം നടത്തിയതോടെ പൊലീസിന് ഗൗരവം ബോധ്യപ്പെട്ടു. എസ്പിയുടെ നേതൃത്വത്തിൽ സൈബര്‍ പൊലീസ് സംഘമാണ് സംഭവം അന്വേഷിച്ചത്.

Top