അബുദാബി: ഫ്രഞ്ച് കമ്പനിയായ ലക്റ്റലിസ്റ്റിന്റെ ബേബി ഫുഡ് ഇനങ്ങള്‍ എല്ലാം പിന്‍വലിച്ചതായി യുഎഇ ആരോഗ്യ പ്രതിരോധമന്ത്രാലയം. ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ അടിയന്തരമായി അവയുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ലക്റ്റലിസ്റ്റിന്റെ ക്രഓണ്‍ പ്ലാന്റില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളില്‍ പനിക്കും അതിസാരത്തിനും കാരണമാകുന്ന ബാക്ടിരീയ കലര്‍ന്നിരിക്കാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്.