പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും റൊമാനിയന്‍ താരം സിമോണ ഹാലപ്പും സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ എലിന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയാണ് സിമോണ അവസാന നാലില്‍ കടന്നത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സിമോണയുടെ വിജയം. സ്‌കോര്‍: 3-6, 7-6 (86), 60.
ജപ്പാന്റെ കി നിഷികോരിയെ പരാജയപ്പെടുത്തിയാണ് മുറെ അവസാന നാലില്‍ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ജപ്പാന്റെ എട്ടാം സീഡ് താരത്തെ വെറ്ററന്‍ മുറെ മറികടന്നത്.
ആദ്യ സെറ്റ് നഷ്ടമായ മുറെ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ചു. രണ്ടാം സെറ്റ് അനായാസമായാണ് മുറെ ജയിച്ചത്. എന്നാല്‍ മൂന്നാം സെറ്റില്‍ നിഷികോരി മുറെയെ വിറപ്പിച്ചു. ടൈ ബ്രേക്കറിലാണ് നിഷികോരി സെറ്റ് വിട്ട് നല്‍കിയത്. അവസാന സെറ്റില്‍ 30 കാരനായ മുറെ നിഷികോരിയെ നിഷ്പ്രഭനാക്കി സെമിയിലേക്ക് ടിക്കറ്റെടുത്തു. സ്‌കോര്‍: 2-6, 6-1, 7-6 (70), 61.
സെമിയില്‍ കരോളിന പ്ലിസ്‌കോവയെ സിമോണ നേരിടും. കരോളിന ഗാര്‍സിയെയ പരാജയപ്പെടുത്തിയാണ് പ്ലിസ്‌കോവ സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-6 (73), 64.
സെമിയില്‍ സ്വിസ് താരം സ്റ്റാന്‍ വിവ്‌റിങ്കയെ മുറെ നേരിടും. മാരിന്‍ സിലിക്കിനെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക അവസാന നാലില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു വാവ്‌റിങ്കയുടെ വിജയം. സ്‌കോര്‍: 6-3, 6-3, 6-1.