പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡമിന്റണ്‍ സീരീസ് സെമിയില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു തോറ്റു.
ജപ്പാന്റെ യമാഗുഷിയോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍- 21-14, 21-9.
ആദ്യ ഗെയിമില്‍ ഇരു താരങ്ങളും തുടക്കത്തില്‍ മികച്ച പോരാട്ടം നടത്തിയെങ്കിയും ജപ്പാനീസ് താരം അവസാനം മത്സരം തിരിച്ചു പിടിക്കുകയായിരുന്നു. ചൈനയുടെ ചെന്‍ യുഫെയെ തോല്‍പ്പിച്ചാണ് സിന്ധു നേരത്തെ സെമിയിലെത്തിയത്.