പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ചിന്റെ കുതിപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാബ്ലോ കരേനോ ബുസ്റ്റയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6, 6-2, 6-3, 6-4. ഇടത് കൈയ്യിലേറ്റ പരിക്ക് മൂലം പതര്‍ച്ചകള്‍ കാണിച്ച മത്സരത്തിലാണ് ദ്യോക്കോവിച്ച് അദ്ഭുതകരമായി വിജയിച്ചത്. മൂന്ന് മണിക്കൂര്‍ പത്ത് മിനുട്ട് പോരാട്ടമാണ് റോളണ്ട് ഗാരോയില്‍ നടന്നത്. ആദ്യ സെറ്റ് തോറ്റ ശേഷമായിരുന്നു ദ്യോക്കോവിച്ചിന്റെ മടങ്ങി വരവ്. പരിക്ക് അദ്ദേഹത്തെ തോല്‍വിയിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കവേ അടുത്ത മൂന്ന് സെറ്റുകളില്‍ ആധിപത്യം പുലര്‍ത്തിയാണ് ദ്യോക്കോവിച്ച് സെമിയിലേക്ക് ടിക്കറ്റെടുത്തത്.
സെമിയില്‍ സ്റ്റെഫാനോസ് സിത്സിപാസാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. സിത്സിപാസ് റൂബ്ലേവിനെ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-2, 6-3. മറ്റൊരു സെമിയില്‍ റാഫേല്‍ നദാല്‍ ഡീഗോ ഷ്വാര്‍ട്സ്മാനെ നേരിടും. നദാല്‍ മൂന്ന് സെറ്റ് പോരാട്ടത്തില്‍ സിന്നറെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 1-6, 6-4, 6-1. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് സിന്നറില്‍ നിന്ന് നദാല്‍ നേരിട്ടത്. എന്നാല്‍ പിന്നീട് മികച്ച പോരാട്ടം പുറത്തെടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു നദാല്‍.