റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്സാണ്ടര്‍ സ്വരെവ് പരുക്കേറ്റ് പിന്‍മാറുകയായിരുന്നു.രണ്ടാം സെറ്റ് 6-6ന് നിൽക്കേയാണ് സ്വരേവിന് പരുക്കേറ്റത്. ഒന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7–6നാണ് നദാല്‍ ആദ്യ സെറ്റ് നേടിയത്.