സോഫിയ കെനിനും റാഫേല്‍ നദാലുംഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

ചെക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് താരം സോഫിയ കെനിനും രണ്ടാം സീഡ് റാഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു കെനിന്‍ കാഴ്ച്ചവെച്ചിരുന്നത്. മത്സരത്തില്‍ കെനിന്‍ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ സെമി ഫൈനലില്‍ എത്തിയ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഫൈനലില്‍ പത്തൊമ്പതുകാരിയായ ഇഗ സ്വിയാറ്റെകിനെ നേരിടും. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് സോഫിയ. 2020-ലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് സോഫിയ ലക്ഷ്യമിടുന്നത്. അതേസമയം പുരുഷ സിംഗിള്‍സില്‍ നദാല്‍ 12-ാം സീഡ് ഡീഗോ സ്‌ക്വാര്‍ട്ട്‌സ്മാനെ നേരിടും. മറ്റൊരു സെമിയില്‍ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചും അഞ്ചാം സീഡ് സ്റ്റിഫാനോസ് സിറ്റ്‌സിപാസുമാണ് ഏറ്റുമുട്ടുന്നത്.

ആദ്യ സെറ്റ് 6-4ന് നേടിയ സോഫിയ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം പുറത്തെടുക്കേണ്ടി വന്നു. ഒടുവില്‍ 7-5നു സെറ്റും മത്സരവും സ്വന്തമാക്കി. അഞ്ചു ബ്രേക്ക് പോയിന്റുകളില്‍ നാല് എണ്ണവും സോഫിയ ബ്രേക്ക് ചെയ്തപ്പോള്‍ 12-ല്‍ വെറും രണ്ടെണ്ണം മാത്രമാണ് ക്വിറ്റോവയ്ക്ക് മുതലാക്കാനായത്.

Top