റഷ്യ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് സെമി ഫൈനല്‍ കാണാനെത്തും. മാക്രോണ്‍ റഷ്യ സന്ദര്‍ശിക്കുന്നത് അനൗദ്യോഗിക സന്ദര്‍ശനം മാത്രമാണെന്നും, റഷ്യന്‍ സന്ദര്‍ശനത്തിന് പ്രത്യേക ലക്ഷ്യങ്ങളിലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മാക്രോണിന്റെ സെമി ഫൈനല്‍ കാണാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ക്രെംലിന്‍ പറഞ്ഞു. ഫ്രാന്‍സിന്റെ പ്രസിഡന്റ് ലോകകപ്പ് കാണാന്‍ വരുന്നതില്‍ സന്തുഷ്ടരാണെന്ന് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ഫ്രാന്‍സ് – ഉറുഗ്വാ പോരാട്ടത്തില്‍ ഫ്രാന്‍സ് വിജയിച്ചിരുന്നു.