പാരീസ്: തുടര്‍ച്ചയായി അഞ്ചാം ശനിയാഴ്ചയും ഫ്രഞ്ച് നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി മഞ്ഞപ്പക്കുപ്പായക്കാര്‍.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധം ഇതോടെ അഞ്ചാം ശനിയാഴ്ചയിലേക്ക് നീങ്ങി. സ്ട്രാസ്ബുര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ സമരം മാറ്റിവയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഇന്ധന വിലവര്‍ധനയ്ക്ക് എതിരേ തുടങ്ങിയ സമരം വിദ്യാഭ്യാസ പരിഷ്‌കാരം ഉള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നീണ്ട് പോകുന്നത്. ഇന്ധന വിലവര്‍ധന റദ്ദാക്കിയതു കൂടാതെ മറ്റ് ചില ആനുകൂല്യങ്ങളും അനുവദിക്കാന്‍ പ്രസിഡന്റ് മക്രോണ്‍ തയാറായെങ്കിലും സമരക്കാര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവുന്നില്ല.