ഇന്ധന വില വര്‍ധനക്കെതിരെയുള്ള പ്രതിഷേധം ഫ്രാന്‍സില്‍ കത്തുന്നു

പാരിസ്: ഇന്ധന വില വര്‍ധനക്കെതിരെയുള്ള പ്രതിഷേധം ഫ്രാന്‍സില്‍ കത്തുന്നു. മഞ്ഞക്കോട്ട് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങി. നഗരങ്ങളില്‍ പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

സൈന്‍ നദിക്ക് കുറുകയുള്ള പാലത്തില്‍ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീ വെച്ചു. പലയിടത്തും വാഹനങ്ങള്‍ക്ക് കത്തിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നഗരത്തിന്റെ പലയിടങ്ങളിലും ഇരുവരും ഏറ്റുമുട്ടി.

ഫ്രഞ്ച് സര്‍ക്കര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീന്‍വൗക്‌സിന്റെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ മാരാകായുധങ്ങളുമായി അത്രിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ബെഞ്ചമിന്‍ ഗ്രീന്‍ വൗക്‌സിനെ ഓഫീസില്‍ നിന്ന് പൊലീസ് മാറ്റി. ഇന്ധ വില കൂട്ടിയതിനെതിരെ തുടങ്ങിയതാണ് പ്രതിഷേധം.

Top