ഫ്രാൻസ്: തെക്കൻ ഫ്രാൻസിൽ ഉണ്ടായ ശക്തമായ കാട്ടുതീ ജനങ്ങൾക്കിടയിൽ ഭീതി പടർത്തി.
10,000 പേരെ തീപിടിത്തം ഉണ്ടായ മേഖലയിൽ നിന്നും മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
തെക്കൻ ഫ്രാൻസിന്റെ ഗ്രാമീണ മേഖലയിൽ നൂറുകണക്കിന് ചതുരശ്ര കിലോമീറ്ററുകളിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്.
തീപിടുത്തത്തിൽ ജനങ്ങൾക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിനോദസഞ്ചാരത്തിനായി നിരവധി സഞ്ചാരികൾ എത്തുന്ന മേഖലയാണ് തെക്കൻ ഫ്രാൻസ്.