ഫ്രെസ്‌നോ : കലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ തോക്കുധാരി മൂന്ന് വെള്ളക്കാരെ വെടിവച്ചുകൊന്നു.
മുപ്പത്തൊമ്പതുകാരനായ കോറി അലി മുഹമ്മദ് ആണ് വെടിവയ്പ്പ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളക്കാരെ തെരഞ്ഞുപിടിച്ചായിരുന്നു ഇയാള്‍ വെടിവയ്പ്പു നടത്തിയത്.
ഫ്രെസ്‌നോയിലെ ഒരു മോട്ടലില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്ന ആളാണ് കോറി അലി മുഹമ്മദ്.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10.45നാണ് അക്രമി തെരുവിലൂടെ ഓടിനടന്ന് വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് ചീഫ് ജെറി ഡയര്‍ പറഞ്ഞു.