കാര്‍ വിപണിയില്‍ വമ്പന്‍ ഓഫറുകളുമായി ഓഡി രംഗത്ത്. 2.74 ലക്ഷം മുതല്‍ പത്തു ലക്ഷം രൂപവരെ വിലക്കിഴിവ് പ്രഖ്യാപിച്ചാണ് ഓഡി താരമായിരിക്കുന്നത്. പുതിയ ഓഫറിന് കീഴില്‍ A3, A4, A6, Q3 മോഡലുകള്‍ക്കാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വിലക്കിഴിവ് ഒരുക്കുന്നത്. ഓഫര്‍ കാലാവധി ജൂണ്‍ മാസം വരെ. A3, A4, A6 എന്‍ട്രി ലെവല്‍ സെഡാനുകളുടെയും Q3 എന്‍ട്രി ലെവല്‍ എസ്‌യുവിയുടെയും തിരഞ്ഞെടുത്ത വകഭേദങ്ങളിലാണ് വിലക്കിഴിവ് ലഭിക്കുക.
നിലവില്‍ വില്‍പനയിലുള്ള A6 സെഡാനിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ് കമ്പനി നല്‍കുന്നത്. അ6 സെഡാനില്‍ 9.7 ലക്ഷം രൂപ ഓഡി വെട്ടിക്കുറച്ചു; പുതുക്കിയ വില 46.99 ലക്ഷം രൂപ. ഓഡി A6 മോഡലിന്റെ യഥാര്‍ത്ഥ വിലയാകട്ടെ 56.69 ലക്ഷം രൂപയും. അടുത്തവര്‍ഷം ആരംഭത്തോടെ പുതുതലമുറ ഇന്ത്യയില്‍ എത്താനിരിക്കെ സ്‌റ്റോക്ക് തീര്‍ക്കാനുള്ള കമ്പനിയുടെ നീക്കം കൂടിയാണിത്.
ഓഫറിന് കീഴില്‍ എന്‍ട്രി ലെവല്‍ A3 സെഡാനില്‍ ഒരുങ്ങുന്നത് 5.1 ലക്ഷം രൂപയുടെ വിലക്കിഴിവ്. 27.99 ലക്ഷം രൂപയാണ് A3 സെഡാന്റെ ഓഫര്‍ വില; യഥാര്‍ത്ഥ വില 33.1 ലക്ഷം രൂപയും. സമാനമായി A4 സെഡാനിലും 5.5 ലക്ഷം രൂപയുടെ വിലക്കിഴിവ് ഒരുങ്ങുന്നു.
ഓഡിയുടെ എന്‍ട്രി ലെവല്‍ എസ്‌യുവി Q3 യില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ളത് 2.74 ലക്ഷം രൂപയുടെ വിലക്കിഴിവ്. 34.73 ലക്ഷത്തില്‍ നിന്നും 31.99 ലക്ഷം രൂപയായി മോഡലിന് വില കുറഞ്ഞു. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്.
വില്‍പനാനന്തര സേവന ആനുകൂല്യങ്ങളും ഓഫറില്‍ ഉള്‍പ്പെടും. കമ്പനിയുടെ ‘ചോയിസ് പ്രോഗ്രാം’ മുഖേന തിരഞ്ഞെടുത്ത മോഡലുകളില്‍ 57 ശതമാനം ബൈക്ക്ബാക്ക് ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്ക് ഓഡി നല്‍കും. ഇതിനു പുറമെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും സര്‍വീസ് പാക്കേജുകളും ഉപഭോക്താക്കള്‍ക്ക് നേടാം. നിലവില്‍ ആഢംബര കാര്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സാണ് രാജ്യത്തു മുന്നില്‍. തൊട്ടു പിന്നില്‍ ബിഎംഡബ്ല്യുവും. പട്ടികയില്‍ മൂന്നാമതാണ് ഓഡി. പോയ വര്‍ഷം 7,876 കാറുകളെയാണ് ഇന്ത്യയില്‍ ഓഡി വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു രണ്ടു വര്‍ഷം വളര്‍ച്ച കമ്പനി കൈവരിച്ചു. ഒരു മാസം നീളുന്ന പുതിയ ഓഫര്‍ പദ്ധതി വിപണിയില്‍ ഔഡിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഓഫറിന് കീഴിലുള്ള കാറുകളെ ‘ഈസി ഇഎംഐ’ ഓപ്ഷനിലൂടെയും ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരമുണ്ട്. ഓഫറിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം കാര്‍ വാങ്ങിയാലും അടുത്തവര്‍ഷാരംഭം മുതല്‍ക്കാണ് തവണകള്‍ ആരംഭിക്കുക.