ലോക ഭക്ഷ്യ ദിനം; ധാന്യോല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്

ന്യൂഡല്‍ഹി: നാളെ ലോക ഭക്ഷ്യ ദിനം. 1945ല്‍ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) യുടെ രൂപീകരണ ദിനമാണ് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. 2030 ആകുമ്പോഴേയ്ക്കും വിശപ്പ് രഹിത ലോകം ഉണ്ടാക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യോല്‍പ്പാദന രംഗത്ത് വലിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് നോബേല്‍ സമ്മാന ജേതാവായ നോര്‍മാന ഇ ബോര്‍ലോഗ്. വേള്‍ഡ് ഫുഡ് പ്രൈസും 1986ല്‍ ഇദ്ദേഹത്തിന്‍ ലഭിച്ചു. കാര്‍ഷിക രംഗത്തെ നോബേല്‍ എന്നാണ് വേള്‍ഡ് ഫുഡ് പ്രൈസ് അറിയപ്പെടുന്നത്. സ്വാതന്ത്ര ലബ്ധിയ്ക്കു ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി പട്ടിണിയായിരുന്നു. ഇന്നും ഇന്ത്യ ഈ വിപത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

330 മില്യണ്‍ ആളുകളാണ് സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പട്ടിണി കൊണ്ട് നട്ടംതിരിഞ്ഞത്. ധാന്യങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന മാര്‍ഗ്ഗം. 1964-65 വര്‍ഷത്തില്‍ 89.4 മില്യണ്‍ മെട്രിക് ടണ്‍ ഉണ്ടായിരുന്ന ധാന്യോല്‍പാദനം 1965-66ല്‍ 72.4 മെട്രിക് ടണ്‍ ആയി കുറഞ്ഞു. അമേരിക്കയെ ആണ് ഇക്കാര്യത്തില്‍ ഇന്ത്യ ആശ്രയിച്ചിരുന്നത്.

1960കളില്‍ 18,000 ടണ്‍ ഗോതമ്പ് ഇന്ത്യ ഇറക്കുമതി ചെയ്തു. ഡി.എസ് അത്വാളും എം.എസ് സ്വാമിനാഥനും മികച്ച ഗുണമേന്‍മയുള്ള ധാന്യങ്ങള്‍ ഉല്‍പ്പാദിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. പദ്മയും ജയയും (ധാന്യങ്ങള്‍) ഉല്‍പ്പാദിപ്പിച്ചത് ഓള്‍ ഇന്ത്യ കോര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ടിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയിലെ ഭക്ഷ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയത് എഐസിആര്‍പിയുടെ നേതൃത്വത്തിലാണ്.

2005 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ബസ്മതി അരിയാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ മേഖല. ബസ്മതി 1121, 1509 അരികളാണ് പുതിയതായ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചത്. പി.സിംഗ്, എകെ സിംഗ്, കെ വി പ്രഭു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ വലിയ മാറ്റങ്ങള്‍ ഈ രംഗത്ത് ഉണ്ടാക്കി.

1947 മുതല്‍ ഇന്ത്യയുടെ 2018 വരെ ഇന്ത്യയുടെ ജനസംഖ്യയില്‍ നാലിരട്ടിയാണ് വര്‍ദ്ദനവ് ഉണ്ടായത്. 330 മില്യണ്‍ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം 1.35 ബില്യണായി മാറി. 6.5 എംഎംടി ഉണ്ടായിരുന്ന ധാന്യോല്‍പ്പാദനം 99.7 എംഎംടി ആയി 2017-18 കാലഘട്ടത്തില്‍ മാറി. ലോക ഗോതമ്പ് ഉല്‍പാദനത്തില്‍ 13 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. 17 ശതമാനമാണ് ചൈനയുടേത്. 23 ശതമാനമാണ് അരിയുടെ ഉല്‍പാദന രംഗത്ത് ഇന്ത്യ സംഭാവന നല്‍കുന്നത്. ചൈനയുടേത് 29 ശതമാനമാണ്.

2018ലെ കണക്കു പ്രകാരം 15 ശതമാനം ഇന്ത്യക്കാരും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. 38 ശതമാനം കുട്ടികളും ഇതു മൂലം വിവിധ രോഗങ്ങള്‍ക്ക് അടിമകളാണ്. ഗോതമ്പുകളില്‍ സിങ്ക്-അയെണ്‍ കൂടുതലുള്ള ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ഗോതമ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്. ദേശീയ കാര്‍ഷിക ഗവേഷണ സ്ഥാപനമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഭക്ഷ്യ ധാന്യത്തിന്റെ ഉല്‍പ്പാദനത്തിനൊപ്പം ഗുണമേന്മയിലാണ് ഇന്ത്യ ഇനി ശ്രദ്ധ പതിപ്പിക്കേണ്ടതെന്നാണ് വിലയിരുത്തലുകള്‍

Top