മൺറോവിയ: ലോക മുൻ ഫുട്ബോൾ താരം ജോർജ് വിയ ലൈബീരിയയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. ദുർബലമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും അധികാരമേറ്റ ശേഷം വിയ വ്യക്തമാക്കി.
ആഫ്രിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എല്ലൻ ജോൺസൺ സിർലേഫ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പു നടത്തിയത്.15 പ്രവിശ്യകളിൽ 13ലും മുന്നിലെത്തിയാണ് വിയ തിരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് ലൈബീരിയ ജനാധിപത്യത്തിലേക്ക് എത്തിയത്.
ഫിഫാ വേൾഡ് കപ്പ് കളിക്കാരനായിരുന്ന വിയ ഒരു ദശകം മുൻപാണ് കളിക്കളത്തോടു വിടപറഞ്ഞത് .തുടർന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1995ൽ എസി മിലാനുവേണ്ടി കളിച്ച വിയ വേൾഡ് പ്ലെയർ ഓഫ് ദി ഈയറായി തിരഞ്ഞെടുക്കപ്പെട്ടു.