അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്വകാര്യ- സര്‍വീസ് വാഹനങ്ങള്‍ക്ക് വില ഉയരും. ഇതിനു പുറമേ, കമ്പനികള്‍ ചുമത്തുന്ന വില വര്‍ദ്ധനവും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അഞ്ചു ലക്ഷം രൂപവരെയുള്ള കാറുകള്‍ക്ക് അഞ്ച് ശതനാമായിരുന്ന നികുതി ആറ് ശതമാനമായും പത്തുലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്ക് ഒരു ശതമാനം നികുതിയുമാണ് വര്‍ദ്ധിക്കുക. ഇരു ചക്ര വാഹനങ്ങളില്‍, ഒരുലക്ഷം രൂപവരെ വില വരുന്നവയ്ക്ക് എട്ടുശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനവും രണ്ടുലക്ഷം വരെ വിലയുള്ളവയ്ക്ക് പത്തില്‍ നിന്ന് 11 ശതമാനവുമാകും. അതിനു മുകളില്‍ വിലയുള്ളവയ്ക്ക് 20-ല്‍നിന്ന് 21 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിക്കുക.
ഉത്പാദന ചിലവ് വര്‍ദ്ധിച്ചതും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് വാഹനങ്ങളുടെ വില ഉയര്‍ത്താനുള്ള പ്രധാന കാരണം. ടാറ്റ മോട്ടോഴ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 25,000 രൂപ വരെ വില ഉയര്‍ത്തും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും 0.50 മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിപ്പിക്കുന്നുണ്ട്. 5,000 രൂപ മുതല്‍ 73,000 രൂപ വരെയാണ് കൂടുക.
റെനോയുടെ ക്വിഡിന് വില മൂന്ന് ശതമാനം വരെ ഉയരും. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ചില മോഡലുകള്‍ക്ക് നാല് ശതമാനം വരെ വില ഉയര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്. ടൊയോട്ടയും വാഹനങ്ങളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുന്നുണ്ട്.നിസ്സാന്‍ നാലു ശതമാനം വരെയാണ് വാഹനങ്ങള്‍ക്ക് വില ഉയര്‍ത്തുക. ഇരു ചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കിയും വാഹനങ്ങള്‍ക്ക് വില ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.