ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി യുണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിനിടയില്‍ എ.ടി.എമ്മുകള്‍ പണി തരുമെന്ന് ഉറപ്പാണ്.
പണിമുടക്കില്‍ ബാങ്ക് തൊഴിലാളികള്‍ കൂടി പങ്ക് ചേരുന്നതിനാല്‍ നാളെ മുതല്‍ എ.ടി.എമ്മുകള്‍ കാലിയാകാനാണ് സാധ്യത.
ഞായറാഴ്ച കഴിഞ്ഞാല്‍ രണ്ട് ദിവസവും ബാങ്ക് അടച്ചിടാനാണ് സാദ്ധ്യത. ഞായറാഴ്ച അവധി ദിവസമായതിനാല്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ കഴിയാതെ വരും. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിക്കുന്നത്. പിന്നീട് വ്യാഴാഴ്ചയാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള മിക്ക സംഘടനകളും പിന്തുണ നല്‍കിയിട്ടുണ്ട്.