വിജയലക്ഷ്മിയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്ക്; ഓര്‍മ്മയായിട്ട് 27 വര്‍ഷം

വിടര്‍ന്ന കണ്ണുകളും ആരെയും ആഘര്‍ഷിപ്പിക്കുന്ന ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യയിന്‍ നിറഞ്ഞു നിന്ന താര റാണിയായിരുന്നു സില്‍ക്ക് സ്മിത. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്ന താരം. തെന്നിന്ത്യയിന്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ പോലും വിജയം ഉറപ്പാക്കാന്‍ അനിവാര്യമായിരുന്നു സില്‍ക്ക് സ്മിത. സ്മിത എന്ന താരത്തെക്കാള്‍ വിജയലക്ഷ്മി എന്ന കഴിഞ്ഞ കാലം കൂടിയുണ്ട് അവര്‍ക്ക്.

1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ എന്ന ഗ്രാമത്തിലാണ് സില്‍ക്ക് സ്മിതയുടെ വിജയലകഷ്മിയുടെ ജനനം. വീട്ടിലെ് സാമ്പത്തിക പ്രതിസന്ധികളിലുടെ കടന്ന് പോയതുകൊണ്ട് തന്നെ നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ആ ബന്ധം അധികം നീണ്ടു പോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊന്‍പതാം വയസില്‍ വിജയലക്ഷ്മി ലക്ഷ്മി സിനിമയില്‍ എത്തിയത്. ഒരിക്കല്‍ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവര്‍ത്തിയാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നല്‍കിയതും വിനു ചക്രവര്‍ത്തി തന്നെ. ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവര്‍ത്തിയുടെ ഭാര്യ കര്‍ണയാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. കര്‍ണ തന്നെ ഡാന്‍സും അഭിനയവും പഠിക്കാന്‍ സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു.

മാദകത്വമുള്ള ശരീരം കൊണ്ടുള്ള അനായാസ ചുവടുകളും കണ്ണിലെ കനല്‍ കൊണ്ടും സ്മിത 17 വര്‍ഷം കൊണ്ട് അഭിനയിച്ചത് 450ലേറെ സിനിമകളിലാണ്. സകലകലാവല്ലഭന്‍, മൂന്നാം പിറയ്, പായൂം പുലി, തങ്ക മകന്‍ എന്നീ ചിത്രങ്ങള്‍ എന്നും ഓര്‍മിപ്പിക്കുന്നതാണ്. 1982ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ ‘മൂണ്‍ട്രു മുഖം’ആണ് സില്‍ക്ക് സ്മിതയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ബോള്‍ഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും താരം തിളങ്ങി നിന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ചിത്രത്തിലെ നായക നടന്മാര്‍ ഏത് സൂപ്പര്‍ സ്റ്റാറുകളായാലും അതില്‍ സില്‍ക്കിന്റെ ഒരു ഗാന രംഗം ഉറപ്പായിരുന്നു. വണ്ടിച്ചക്രം എന്ന സിനിമ വിജയമായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി. എന്നാല്‍ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. ശ്രദ്ദേയമായ രൂപവും ലൈംഗിക ആകര്‍ഷണവും സൗത്ത് ഇന്ത്യന്‍ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിത വാഴ്ത്തപ്പെട്ടു ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ എന്നതിന്റെ പര്യായം തന്നെ ആയിരുന്ന സ്മിത. പക്ഷെ മുപ്പത്തി ആറാം വയസ്സില്‍ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇന്നേക്ക് 27 വര്‍ഷം മുന്‍പ്, 1996 സെപ്റ്റംബര്‍ 23 ന് കോടമ്പാക്കത്തെ വസതിയിലാണ് സ്മിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിവിധ പരിശോധനകള്‍ സ്ഥിരീകരിച്ചു. പക്ഷേ എന്തിന് എന്ന് ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

Top