സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച മെസ്സേജ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്.
അടുത്തിടെ ഉപഭോക്താക്കള്‍ക്കായി പുതിയ സവിശേഷതകള്‍ വാട്ട്‌സാപ്പ് കൊണ്ടുവന്നിരുന്നു. അതേസമയം മറ്റൊരു സവിശേഷതയും അവതരിക്കാനിരിക്കുകയാണ് വാട്ടസാപ്പ്.
വോയ്‌സ്‌കോള്‍, വീഡിയോകോള്‍ സൗകര്യം കൂടുതല്‍ എളുപ്പമാക്കുകയാണ് ആപ്ലിക്കേഷന്‍.
നിലവില്‍ വോയ്‌സ്‌കോള്‍ ചെയ്യുന്നവര്‍ക്ക് ആ കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രമേ വീഡിയോകോളിലേക്ക് മാറാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ വോയ്‌സ്‌കോള്‍ ചെയ്യുന്ന അതേ സമയം വീഡിയോകോളിലേക്ക് മാറാനുള്ള സൗകര്യമാണ് വാട്ട്‌സാപ്പ് പുതിയതായി അവതരിപ്പിക്കുന്നത്.
വോയ്‌സ്‌കോളില്‍ നിന്നും വീഡിയോ കോളിലേക്ക് മാറുന്നതിനായി പ്രത്യേക ബട്ടണ്‍ നല്‍കും. ഇതുവഴി വോയ്‌സ്‌കോള്‍ മുറിയാതെ തന്നെ ക്യാമറ ഓണാവുകയും വീഡിയോകോളിലേക്ക് മാറാന്‍ സാധിക്കുകയും ചെയ്യും.
വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ 2.17.163 പതിപ്പിലാണ് പുതിയ ഫീച്ചര്‍ വാട്ട്‌സാപ്പ് പരീക്ഷിക്കുന്നത്.
ആപ്പിള്‍ ഐപാഡുകള്‍ക്കായി പ്രത്യേകം വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനും ഗ്രൂപ്പ് വോയ്‌സ്‌കോള്‍ സൗകര്യം അവതരിപ്പിക്കാനും വാട്ട്‌സാപ്പ് ലക്ഷ്യമിടുന്നുണ്ട്.