ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിച്ച് ഫ്രോങ്ക്സ്; കഴിഞ്ഞ മാസം വിറ്റഴിച്ചത് 11,455 യൂണിറ്റുകള്‍

ന്ത്യന്‍ വിപണിയില്‍ വേരുറപ്പിച്ച് ഫ്രോങ്ക്സ്. മാരുതി സുസുക്കിയുടെ മൈക്രോ എസ്.യു.വിയുടെ വില്‍പ്പന അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ജനപ്രിയ എസ്യുവികള്‍ ഫ്രോങ്ക്‌സിന് മുന്നില്‍ നിഷ്പ്രഭരായിക്കൊണ്ടിരിക്കുന്നു. ഫ്രോങ്ക്‌സിന്റെ 11,455 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഈ മികച്ച വില്‍പ്പനയോടെ, കിയ സെല്‍റ്റോസ് (10,558 യൂണിറ്റ്), ഹ്യുണ്ടായ് എക്സെറ്റര്‍ (8,647) എന്നിവരെ പിന്നിലാക്കി. ഇത് മാത്രമല്ല, കഴിഞ്ഞ ആറ് മാസത്തിനിടെ ഈ കാറിന്റെ വില്‍പ്പന ഗ്രാഫ് അതിവേഗം ഉയര്‍ന്നു. 2023 ഏപ്രിലില്‍ 8784 യൂണിറ്റുകള്‍ വിറ്റഴിച്ചു. സെപ്റ്റംബറില്‍ ഈ കണക്ക് 11,455 യൂണിറ്റായി ഉയര്‍ന്നു. 746,500 രൂപയാണ് ഫ്രോങ്ക്സിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ബലേനോയുടെ പ്ലാറ്റ്ഫോമിലാണ് കോംപാക്ട ക്രോസോവറായ ഫ്രോങ്ക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

1.0-ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് ഫ്രോണ്‍സിന് ലഭിക്കുന്നത്. ഇത് 5.3-സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിമി വേഗത വരെ ആര്‍ജ്ജിക്കുന്നു. ഇതിനുപുറമെ, നൂതന 1.2-ലിറ്റര്‍ കെ-സീരീസ്, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ എന്നിവയുണ്ട്. ഈ എഞ്ചിന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഈ എഞ്ചിനുകള്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് എന്ന ഓപ്ഷനും ഇതില്‍ ലഭ്യമാണ്. ഇതിന്റെ മൈലേജ് 22.89km/l വരെയാകാം.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ നിറമുള്ള എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പിന്‍ എസി വെന്റുകള്‍, വേഗതയേറിയ യുഎസ്ബി ചാര്‍ജിംഗ് പോയിന്റ്, കണക്റ്റുചെയ്ത കാര്‍ സവിശേഷതകള്‍, റിയര്‍ വ്യൂ ക്യാമറ, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാകും. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കും. 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയാണ് മാരുതി ഫ്രോങ്സിന്റെ സവിശേഷതകള്‍.

ഈ കാറില്‍ ഇരട്ട എയര്‍ബാഗുകളോട് കൂടിയ സൈഡ് ആന്‍ഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൌണ്ട്, റിയര്‍ വ്യൂ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, 3-പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റ്, റിയര്‍ ഡിഫോഗര്‍, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. ബ്രോങ്ക്‌സ് ഇതുവരെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടില്ല. 3995 എംഎം ആണ് മാരുതി ഫ്രോങ്ക്‌സിന്റെ നീളം.1765 എംഎം ആണ് വീതി. ഉയരം 1550 എംഎം. 2520 എംഎം ആണ് ഇതിന്റെ വീല്‍ബേസ്. 308 ലിറ്ററിന്റെ ബൂട്ട് സ്‌പേസ് ആണ് ഫ്രോങ്ക്‌സിനുള്ളത്.

Top