അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍: നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു, ഗതാഗതം സ്തംഭിച്ചു

പാലക്കാട്: കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടി ആനക്കല്ലില്‍ ഉരുള്‍പൊട്ടല്‍.

നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അട്ടപ്പാടി ചുരം റോഡില്‍ മരം കടപുഴകിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ആളപായമില്ല.

ഇന്നലെ ചുരത്തില്‍ പലയിടങ്ങളിലായി മണ്ണിടിഞ്ഞും മരം വീണും ഗതാഗതം മുടങ്ങിയിരുന്നു. ആറാം വളവില്‍ മുളങ്കൂട്ടം കടപുഴകി റോഡിലേക്ക് മറിഞ്ഞു. എട്ടാം വളവിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

നൂറു കണക്കിനു വാഹനങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ചുരത്തില്‍ കുടുങ്ങിയത്. മണ്ണാര്‍ക്കാട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന പ്രവര്‍ത്തകര്‍ എത്തി അഞ്ചരയോടെ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.

Top