ഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായി. ഡല്‍ഹി ഐടിഎടിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് ട്രഷര്‍ അജയ് മാക്കനാണ് പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്.
ജനാധിപത്യത്തിന് നേരെയുള്ള വലിയ പ്രഹരമാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ബിജെപി പിരിച്ചെടുത്ത ഭരണഘടനാ വിരുദ്ധ പണം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ട് മാത്രമല്ല ഇന്ത്യയുടെ ജനാധിപത്യവും മരവിച്ചിരിക്കുന്നു. ജനാധിപത്യത്തിനെതിരായ പുതിയ ആക്രമണത്തെ ഞങ്ങള്‍ ചെറുക്കും. നീതി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.