ഭക്ഷണമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്കുകള്‍ പുറത്തിറക്കി എഫ്.ടി.എ.

അബുദാബി : ഭക്ഷണമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്കുകള്‍ പുറത്തിറക്കി ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.)

2018 ജനുവരി ഒന്ന് മുതല്‍ വാറ്റ് ബാധകമാവുന്ന ഉത്പന്നങ്ങളെ കുറിച്ചും, വാറ്റ് ബാധകമാവാത്ത മേഖലകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.

വിദ്യാഭ്യാസം, ആരോഗ്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തികസേവനങ്ങള്‍, ആഭരണങ്ങള്‍, ഗതാഗതം, ഭക്ഷണം, എണ്ണപാചക വാതകം, സര്‍ക്കാര്‍ സേവനങ്ങള്‍, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി ജനജീവിതവുമായി ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ വാറ്റ് നിലവില്‍ വരുന്നതോടെയുണ്ടാവുന്ന മാറ്റങ്ങളാണ് എഫ്.ടി.എ. വ്യക്തമാക്കിയിരിക്കുന്നത്.

Top