FTR S ചാമ്പ്യന്‍ എഡിഷനുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് എത്തുന്നു

താനും മാസങ്ങള്‍ക്കുള്ളില്‍ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്. FTR S ചാമ്പ്യന്‍ പതിപ്പുമായാണ് കമ്പനി ഉടന്‍ വിപണിയിലേക്ക് എത്തുന്നത്.

ഈ മോട്ടോര്‍സൈക്കിള്‍ FTR റാലി മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മികച്ച പെര്‍ഫോമന്‍സും കോസ്‌മെറ്റിക് മാറ്റങ്ങളും വരാനിരിക്കുന്ന ചാമ്പ്യന്‍ എഡിഷനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് ബ്രാന്‍ഡിന്റെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലുകളില്‍ ഒന്നായി മാറും. വേറിട്ടു നില്‍ക്കുന്നതിനും കൂടുതല്‍ അഭിലഷണീയമാക്കുന്നതിനും ധാരാളം കാര്‍ബണ്‍ ഫൈബര്‍ വരാനിരിക്കുന്ന നേക്കഡ് റോഡ്സ്റ്ററില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

ഫ്രെയിം എല്ലാം ചുവപ്പിലായിരിക്കും ഒരുങ്ങുക. അതിനാല്‍ ഈ ചാസി പെയിന്റിനൊപ്പം ചേരുന്നതിനായി ഒരു ബോഡി വര്‍ക്കും ചാമ്പ്യന്‍ എഡിഷനില്‍ പ്രതീക്ഷിക്കാം. നിലവിലുള്ള FTR ശ്രേണിയിലെ FTR, FTR S, FTR R കാര്‍ബണ്‍, FTR റാലി പതിപ്പുകളിലേക്കായിരിക്കും ചാമ്പ്യന്‍ എഡിഷന്‍ ചേരുക

പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ FTR S വേരിയന്റിലുള്ള അതേ എഞ്ചിന്‍ തന്നെയാകും വരാനിരിക്കുന്ന ചാമ്പ്യനിലും ഇടംപിടിക്കുക. 1,203 സിസി V-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് യൂണിറ്റ് 6,000 rpm-ല്‍ 123 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഈ ഫ്‌ലാറ്റ് ട്രാക്കര്‍ മുന്‍വശത്ത് 19 ഇഞ്ച് വീലും പിന്നില്‍ 18 ഇഞ്ച് വീലും ഉപയോഗിക്കും. മറ്റ് സവിശേഷതകളില്‍ പൂര്‍ണമായും ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍ സജ്ജീകരണം എന്നിവയും ബൈക്കിലുണ്ടാകും.

ബ്രെംബോ-സോഴ്സ്ഡ് കോളിപ്പറുകള്‍, ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലീന്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, കോര്‍ണറിംഗ് എബിഎസ് തുടങ്ങിയ പ്രീമിയം സവിശേഷതകളും ചാമ്പ്യനിലും ഉണ്ടാകും.

അടുത്ത കുറച്ച് മാസങ്ങളില്‍ ഈ ബൈക്കിനെ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇത് ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയില്ല എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ വിപണിക്കായുള്ള പുതിയ 2022 ചീഫ് ലൈനപ്പ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രഖ്യാപിച്ചിരുന്നു. 20.75 രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയോടെയാണ് പരിഷ്‌ക്കരിച്ച ശ്രേണിയെ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.

Top