തിരുവനന്തപുരം : ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫിൻറെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചുമാണ് രാപ്പകൽ സമരം. ഇന്ന് വൈകീട്ട് നാലുമണി മുതൽ നാളെ രാവിലെ പത്തുമണിവരെയാണ് സമരം.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശൻ കോഴിക്കോട് നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് കൺവീനർ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരിൽ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും നേതൃത്വം നൽകും. രാഹുൽ ഗാന്ധിയുടെ സന്ദർശനം ഉള്ളതിനാൽ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂർ ജിലയിലേയും രാപ്പകൽ സമരം മറ്റൊരു ദിവസമായിരിക്കും