ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തെ ഇന്ധന ആവശ്യകതയില്‍ സര്‍ക്കാര്‍ കുറവ് വരുത്തി .
5.8 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്.
മൂന്നു വര്‍ഷത്തിനിടയിലെ ഇന്ധന ഉപഭോഗത്തിന്റെ ഏറ്റവും കുറഞ്ഞ ആവശ്യകതയായിരിക്കും ഇത്.
ഇന്ധന ഉപഭോഗത്തില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ രാജ്യമായ ഇന്ത്യ 2018 മാര്‍ച്ചോടെ 203.4 മില്യണ്‍ ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം, പെട്രോളിന്റെ ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ 9.8 ശതമാനമാണ് ഉയരുക.