കോട്ടയം: ഡീസല്‍ ക്ഷാമത്തെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി നേരിടുന്നതു കൂടാതെ ടയര്‍ ക്ഷാമവും. നിലവില്‍ ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിവിധ ഡിപ്പോകളിലെ ബസ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്.
ഓര്‍ഡനറി സര്‍വിസുകളാണ് വ്യാപകമായി വെട്ടിച്ചുരുക്കിയിട്ടുള്ളത്. അതിനിടെ ടയര്‍ ക്ഷാമവും സര്‍വിസുകളെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ടയര്‍ കിട്ടുന്നില്ല. ടയറുകളുടെ റീട്രേഡിങ്ങും കാര്യക്ഷമമല്ല. ടയര്‍ ലഭിക്കുന്നില്ലെങ്കില്‍ ദീര്‍ഘദൂര സര്‍വിസുകളും നിലക്കുന്ന സാഹചര്യമുണ്ടാകുന്നു. സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമവും വരുംദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. പാര്‍ട്‌സുകളുടെ പര്‍ച്ചേസും നടക്കുന്നില്ല. പ്രളയത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിയ്്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.