ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാകും.
ഇന്ധന വില ചര്‍ച്ച ചെയ്യാന്‍ ഈ മാസം നാലിന് പ്രധാനമന്ത്രി യോഗം വിളിക്കുകയും പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രം കുറക്കുകയും ചെയ്തിരുന്നു. ലിറ്ററിന് 1.50 രൂപയാണ് കേന്ദ്രം തീരുവ കുറച്ചത്. എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപയും കുറച്ചിരുന്നു.