ന്യൂഡല്‍ഹി: ബിജെപിയ്ക്ക് വേണ്ടി എന്തിന് പ്രചാരണം നടത്തണം എന്ന് ബാബാ രാംദേവ്.
താന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയാണെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും സമദൂരമാണ് പാലിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. മോദി സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടേയില്ലെന്ന് പറയുന്നില്ലെന്നും ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്നും ബാബാ രാംദേവ് വ്യക്തമാക്കി
ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയല്‍ കൊണ്ടുവരണമെന്നും സര്‍ക്കാര്‍ അനുവദിക്കുകയും നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്താല്‍ ഇപ്പോഴത്തേതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധന വിലയില്‍ നിയന്ത്രണമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബാബാ രാംദേവ് പറഞ്ഞിരുന്നു.
ഇന്ധന വിലയുടെ വര്‍ധനവ് പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.