ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ 93.90 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 89.28. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96 രൂപയായി. കോവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ച് തുടങ്ങിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്.

Top