ഇന്ധന വിലവര്‍ദ്ധന ; ഹിന്ദുസ്ഥാന്‍ പെട്രോളീയം ഓഫീസിന് മുന്നില്‍ ആം ആദ്മിയുടെ പ്രതിഷേധം

കൊച്ചി ; കേന്ദ്ര സര്‍ക്കാരിന്റെ അന്യായമായ ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എറണാകുളം ഹിന്ദുസ്ഥാന്‍ പെട്രോളീയം ഓഫീസിന് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

വന്‍ കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും കടങ്ങള്‍ എഴുതി തള്ളിയതിന്റെയും, നോട്ട് നിരോധനത്തിന്റെയും നഷ്ടം നികത്തുവാന്‍ ആണ് പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ മേല്‍ അധിക നികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

ദിവസവും ഇന്ധന വില കൂട്ടാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് കൊടുത്തതിന് പുറമേ, സര്‍ക്കാര്‍ നിരന്തരം നികുതി കൂട്ടുകയും ചെയ്യുന്നു.

ഇത് സാധാരണക്കാരുടെ മേലുള്ള കടന്നു കയറ്റമാണെന്നും സര്‍ക്കാരുകള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിരോധം ഉയര്‍ന്ന് വരണമെന്നും സീ ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു

പ്രതിഷേധ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, ഷക്കീര്‍ അലി, ബിജു ജോണ്‍, ഷംസുദ്ദീന്‍ എന്‍ എസ്, തോമസ് പോള്‍, മോഹന്‍ദാസ് വൈപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Top